- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാദിഖലി തങ്ങള്‍ വയനാട് ജില്ലാ ഖാസിയായി ചുമതലയേറ്റു
കെ സി മമ്മൂട്ടി മുസ്‌ല്യാര്‍ തലപ്പാവണിയിച്ചു. എസ്എംഎഫിന്റെ 25 പഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്നാണ് തങ്ങളെ ജില്ലയുടെ ഖാസിയായി സ്ഥാനാരോഹണം നടത്തിയത്.

കല്‍പ്പറ്റ: വയനാട് ജില്ലാ ഖാസിയായി(ഇ കെ വിഭാഗം) പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥാനമേറ്റു. ഡബ്ല്യുഎംഒ ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ സാദിഖലി തങ്ങളെ വേദിയില്‍ സ്വീകരിച്ചു. വി മൂസക്കോയ മുസ്‌ലിയാര്‍ സ്ഥാനവസ്ത്രം ധരിപ്പിച്ചു. കെ സി മമ്മൂട്ടി മുസ്‌ല്യാര്‍ തലപ്പാവണിയിച്ചു. എസ്എംഎഫിന്റെ 25 പഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്നാണ് തങ്ങളെ ജില്ലയുടെ ഖാസിയായി സ്ഥാനാരോഹണം നടത്തിയത്.
കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര കമ്മിറ്റി ജോ.സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആമുഖപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കെ ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി.
ടി സിദ്ദീഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് സംസാരിച്ചു. എസ് മുഹമ്മദ് ദാരിമി, എം ഹസന്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, പോള ഇബ്രാഹിം ദാരിമി, കെ കെ അഹ് മദ് ഹാജി, എം എ മുഹമ്മദ് ബഷീര്‍, സി മമ്മുട്ടി, ടി മുഹമ്മദ്, റാശിദ് ഗസ്സാലി, സഈദ് ജിഫ്‌രി തങ്ങള്‍, റസാഖ് കല്‍പ്പറ്റ, ശൗഖത്തലി വെള്ളമുണ്ട, പി സൈനുല്‍ ആബിദ് ദാരിമി, പി കെ അബൂബക്കര്‍, പി പി അയ്യൂബ്, കെ എ നാസര്‍ മൗലവി, അബ്ദുല്ലത്തീഫ് വാഫി, അയ്യൂബ് മുട്ടില്‍, ഹാരിസ് ബാഖവി കമ്പളക്കാട്, പയന്തോത്ത് മൂസ ഹാജി, അഡ്വ. കെ മൊയ്തു, അസീസ് കോറോം, കാഞ്ഞായി ഉസ്മാന്‍, മൊയ്തീന്‍ കുട്ടി യമാനി, സാബിത് തങ്ങള്‍, കെ വി എസ് തങ്ങള്‍, അലി ബ്രാന്‍സി, മൊയ്തീന്‍ കുട്ടി, സി കുഞ്ഞബ്ദുല്ല, കെ സി കെ തങ്ങള്‍, ജഅഫര്‍ ഹൈത്തമി സംബന്ധിച്ചു. എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി സി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി പേരാല്‍ സംസാരിച്ചു.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT