Wayanad

മുജീബ് കേയം തൊടി കല്‍പറ്റ നഗരസഭ ചെയര്‍മാന്‍; മാനന്തവാടിയില്‍ രത്‌ന വല്ലി, സുല്‍ത്താന്‍ ബത്തേരി ടി കെ രമേശ് നയിക്കും

മുജീബ് കേയം തൊടി കല്‍പറ്റ നഗരസഭ ചെയര്‍മാന്‍; മാനന്തവാടിയില്‍ രത്‌ന വല്ലി, സുല്‍ത്താന്‍ ബത്തേരി ടി കെ രമേശ് നയിക്കും
X


സി കെ രത്‌നവല്ലി

കല്‍പറ്റ: വയനാട്ടില്‍ മൂന്ന് നഗരസഭകളിലെ പുതിയ ഭരണസമിതി ചെയര്‍പെഴ്‌സണ്‍, വൈസ്‌ചെയര്‍പെഴ്‌സണ്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

കല്‍പ്പറ്റ നഗരസഭയില്‍ മുജീബ് കേയംതൊടി(മുസ്‌ലിം ലീഗ്) ചെയര്‍മാനായും കെ അജിത(കോണ്‍ഗ്രസ്) വൈസ്‌ചെയര്‍പെഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. ആകെ 28 അംഗങ്ങളുള്ള ഭരണസമിതിയില്‍ 15 വോട്ടുകളാണ് ഇരുവര്‍ക്കും ലഭിച്ചത്. മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡില്‍ നിന്നാണ് കേയംതൊടി മുജീബ് വിജയിച്ചത്. കെ അജിത വാര്‍ഡ് 15ല്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിങ് ഓഫിസര്‍ എം സജീര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

മുജീബ് കേയംതൊടി


സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ടി കെ രമേശ് (സിപിഎം) ചെയര്‍മാനായും എല്‍സി പൗലോസ് വൈസ്‌ചെയര്‍പെഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. 33 അംഗങ്ങളുള്ള ഭരണസമിതിയില്‍ 22 വോട്ടുകളാണ് ഇരുവര്‍ക്കും ലഭിച്ചത്. നഗരസഭയിലെ വാര്‍ഡ് 29ല്‍ നിന്നാണ് ടി കെ രമേശ് വിജയിച്ചത്. വാര്‍ഡ് 24ല്‍ നിന്നാണ് എല്‍സി പൗലോസ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിങ് ഓഫിസര്‍ ബേസില്‍ പോള്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ടി കെ രമേശ്


സി കെ രത്‌നവല്ലി

മാനന്തവാടി നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് സി കെ രത്‌നവല്ലിയെ(കോണ്‍ഗ്രസ്) തിരഞ്ഞെടുത്തു. പി വി എസ് മൂസ (മുസ്‌ലിം ലീഗ്) ആണ് വൈസ് ചെയര്‍മാന്‍. 36 അംഗ ഭരണ സമിതിയില്‍ ഇരുവര്‍ക്കും 19 വോട്ടുകള്‍ ലഭിച്ചു. പെരുവക ഡിവഷനില്‍ നിന്നാണ് സി കെ രത്‌നവല്ലി തിരഞ്ഞെടുക്കപ്പെട്ടത്. അമ്പുകുത്തി ഡിവിഷനില്‍ നിന്നാണ് പി വി എസ് മൂസ വിജയിച്ചത്. തിരഞ്ഞെടുപ്പിന് വരണാധികാരി എ എസ് ഷീന നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it