Wayanad

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു
X

മാനന്തവാടി: കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിക്ക് സമീപം സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാനന്തവാടി കോ ഓപ്പറേറ്റിവ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും തലപ്പുഴ നാല്‍പ്പത്തിനാലാം മൈല്‍ കോതളത്ത് അബ്ദുറഹ്മാന്റെ മകനുമായ ആഷിഖ് (18) ആണ് മരിച്ചത്. ആഷിഖിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പെരുവക പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ്ജിന്റെ മകന്‍ എബി (17) നെ പരിക്കുകളോടെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആദിലാണ് ആഷിഖിന്റെ ഏക സഹോദരന്‍.

Next Story

RELATED STORIES

Share it