Wayanad

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം നാളെ

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം നാളെ
X

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ 9 മുതല്‍ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍, കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് ബ്ലോക്ക് വിതരണ കേന്ദ്രങ്ങള്‍. കല്‍പ്പറ്റ എസ്ഡിഎംഎല്‍പി സ്‌കൂള്‍, മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്എസ് സ്‌കൂള്‍ എന്നിവയാണ് നഗരസഭകളുടെ വിതരണ കേന്ദ്രങ്ങള്‍.

വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ തന്നെ തിരികെ എത്തിക്കണം. വോട്ടെണ്ണല്‍ നടക്കുന്നതും ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം നാളെകൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ ആദ്യ 8 മിനിറ്റില്‍ പ്രവേശിക്കുകയും അടുത്ത 5 മിനിട്ടില്‍ ബാക്കി ഉള്ളവരുടെ ഹാജര്‍ എടുക്കേണ്ടതുമാണ്. ബ്ലോക്ക്തലങ്ങളിലും, നഗരസഭകളിലും നടക്കുന്ന പോളിങ് സാമഗ്രികളുടെ വിതരണം ഇപ്രകാരമാണ്.

രാവിലെ 9 മുതല്‍ 10 വരെ പഞ്ചായത്തുകളിലെ 1 മുതല്‍ 5 വരെയുള്ള വാര്‍ഡുകള്‍, നഗരസഭകളിലെ 1 മുതല്‍ 6 വരെയുള്ള ഡിവിഷനുകള്‍.

10 മുതല്‍ 11 വരെ പഞ്ചായത്തുകളിലെ 6 മുതല്‍ 10 വരെയുള്ള വാര്‍ഡുകള്‍, നഗരസഭകളിലെ 7 മുതല്‍ 12 വരെയുള്ള ഡിവിഷനുകള്‍.

11 മുതല്‍ 12 വരെ പഞ്ചായത്തുകളിലെ 11 മുതല്‍ 15 വരെയുള്ള വാര്‍ഡുകള്‍, നഗരസഭകളിലെ 13 മുതല്‍ 18 വരെയുളള ഡിവിഷനുകള്‍.

ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ പഞ്ചായത്തുകളിലെ 16 മുതല്‍ 25 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 19 മുതല്‍ 24 വരെയുള്ള ഡിവിഷനുകള്‍.

1 മണി മുതല്‍ 2 വരെ നഗരസഭകളിലെ 25 മുതല്‍ 30 വരെയുള്ള ഡിവിഷനുകള്‍.

2 മണി മുതല്‍ 3 വരെ നഗരസഭകളിലെ 31 മുതല്‍ 36 വരെയുള്ള ഡിവിഷനുകള്‍.

Local body elections: Distribution of polling materials tomorrow

Next Story

RELATED STORIES

Share it