Wayanad

വൃദ്ധയുടെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി

മായയെ വീട്ടിലാക്കി വീട്ടുകാര്‍ മകന്റെ ബന്ധു വീട്ടില്‍ പോയതായിരുന്നു

വൃദ്ധയുടെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി
X

കല്‍പ്പറ്റ: പുല്‍പ്പള്ളി താന്നിതെരുവിന് സമീപം വൃദ്ധയുടെ മൃതദേഹം വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ചെറ്റപ്പാലം ചെറിയപുരയ്ക്കല്‍ മായാ ശങ്കരനാ(66)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മായയെ വീട്ടിലാക്കി വീട്ടുകാര്‍ മകന്റെ ബന്ധു വീട്ടില്‍ പോയതായിരുന്നു. പിന്നീട് തിരിച്ചുവന്ന് നോക്കുമ്പോള്‍ മായയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആള്‍മറയുള്ള കിണറായതിനാല്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ബത്തേരിയില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പുല്‍പ്പള്ളി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it