- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടിലെ കോളനികളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; നിരീക്ഷണം കര്‍ശനമാക്കും

കണ്ടെയ്ന്‍മെന്റ് സോണുകളായ പട്ടികവര്‍ഗ കോളനികളില്‍ സുരക്ഷയും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനായി പോലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ കോളനികളിലും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പിന്റെയും പട്ടികവര്‍ഗ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ട്രൈബല്‍ പ്രമോട്ടര്‍മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതെ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വരരുത്. മാസ്‌കിന്റെ ശരിയായ ഉപയോഗം, കൈകള്‍ ഇടയ്ക്കിടെ സോപ്പ്- വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍, മറ്റുള്ളവരില്‍നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കല്‍ എന്നിവ കര്‍ശനമായും പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ എപിജെ. ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എഡിഎം കെ അജീഷ്, ദുരന്തനിവാരണ വിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഷാജു എന്‍ഐ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
പനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTമുഖ്യമന്ത്രി പൂരം കലക്കാന് കൂട്ടുനിന്നു; എഡിജിപി മുഖ്യമന്ത്രിയുടെ...
21 Sep 2024 9:14 AM GMT'അമ്മ' പിളര്പ്പിലേക്കെന്ന് സൂചന; പുതിയ യൂനിയനുണ്ടാക്കാന് ഫെഫ്കയെ...
12 Sep 2024 11:55 AM GMT'ചെറിയ കുട്ടികള്ക്ക് മുലപ്പാല് ആവശ്യമുണ്ടെങ്കില് അറിയിക്കണേ...എന്റെ ...
31 July 2024 3:09 PM GMTഅബ്ദുര്റഹീമിന്റെ മോചനത്തിനായി കുഞ്ഞുകരുതല്; സൈക്കിള് വാങ്ങാന്...
12 April 2024 11:31 AM GMTഇറ്റലിക്കാരന്റെ റെക്കോര്ഡ് തകര്ത്ത് മജീഷ്യന് ആല്വിന് റോഷന്...
6 Dec 2022 9:33 AM GMT