Wayanad

വയനാട്ടില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 152 പേര്‍ക്ക് രോഗമുക്തി

152 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

വയനാട്ടില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 152 പേര്‍ക്ക് രോഗമുക്തി
X

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9315 ആയി. 8270 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 983 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 509 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി, ബത്തേരി സ്വദേശികളായ 16 പേര്‍ വീതം, മുട്ടില്‍ 15 പേര്‍, കണിയാമ്പറ്റ 11 പേര്‍, കല്‍പ്പറ്റ 8 പേര്‍, മാനന്തവാടി, തിരുനെല്ലി, മൂപ്പൈനാട് 7 പേര്‍ വീതം, പൂതാടി, നൂല്‍പ്പുഴ 6 പേര്‍ വീതം, പുല്‍പ്പള്ളി, വെള്ളമുണ്ട 5 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന 4 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 3 പേര്‍ വീതം, എടവക, നെന്മേനി, പനമരം 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, തരിയോട്, വെള്ളപ്പള്ളി സ്വദേശികളായ ഓരോരു ത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, ഒറീസയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

152 പേര്‍ക്ക് രോഗമുക്തി

പടിഞ്ഞാറത്തറ സ്വദേശികളായ 12 പേര്‍, നെന്മേനി 8 പേര്‍, ബത്തേരി, വെള്ളമുണ്ട 5 പേര്‍ വീതം, മീനങ്ങാടി, മാനന്തവാടി 4 പേര്‍ വീതം, തരിയോട്, പൂതാടി, മുട്ടില്‍, മൂപ്പൈനാട്, പനമരം 3 പേര്‍ വീതം, കല്‍പ്പറ്റ, എടവക, കണിയാമ്പറ്റ 2 പേര്‍ വീതം, അമ്പലവയല്‍. തിരുനെല്ലി, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന സ്വദേശികളായ ഓരോരുത്തരും വൈത്തിരി സി.എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലുള്ള 12 പേരും വീടുകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 76 പേരുമാണ് രോഗമുക്തി നേടിയത്.

550 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.11) പുതുതായി നിരീക്ഷണത്തിലായത് 550 പേരാണ്. 938 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണ ത്തിലുള്ളത് 11265 പേര്‍. ഇന്ന് വന്ന 88 പേര്‍ ഉള്‍പ്പെടെ 558 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1513 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 155526 സാമ്പിളുകളില്‍ 154931 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 145616 നെഗറ്റീവും 9315 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it