Wayanad

ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം പോലിസില്‍ വിളിച്ച് വിവരമറിയിച്ച് ഭര്‍ത്താവ്

ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം  പോലിസില്‍ വിളിച്ച് വിവരമറിയിച്ച് ഭര്‍ത്താവ്
X
കല്‍പ്പറ്റ: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മുകേഷ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി വിവരം ഫോണിലൂടെ പോലിസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.


Next Story

RELATED STORIES

Share it