- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 6,25,455 വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്; 848 പോളിങ് സ്‌റ്റേഷനുകള്‍

കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് വയനാട് ജില്ല ഒരുങ്ങി. 848 പോളിങ് ബൂത്തിലായി രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. 6,25,455 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്‌റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട, ഇന്നലെ വൈകീട്ട് 3 വരെയുള്ള കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റാണ്. 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകള്‍, മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകള്‍, 4 ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 582 ജനപ്രതിനിധികളെ തിരഞ്ഞെടുക്കും. 1857 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്.
തിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. 5090 പോളിങ് ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ വിവിധ പോളിങ് സ്‌റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചത്. 32 വരാണാധികാരികളും 32 ഉപ വരണാധികാരികളും 4240 പോളിങ് ഉദ്യോഗസ്ഥരും 850 റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് വോട്ടടെപ്പിനായി സജ്ജീകരിച്ചത്. 60 സെക്ടര്‍ ഓഫിസര്‍മാരെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളില്‍ സാനിറ്റൈസര്‍ നല്‍കാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി 848 പോളിങ് അസിസ്റ്റന്റുമാരെയാണ് ഇത്തവണ അധികമായി നിയോഗിച്ചത്.
ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നു ബൂത്തുകളിലേക്കായി പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ സാമഗ്രികള്‍ ഏറ്റുവാങ്ങി. രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയായിരുന്നു പോളിങ് സാമഗ്രികളുടെ വിതരണം. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്കുകള്‍ ഒഴിവാക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരുന്നു കേന്ദ്രങ്ങളില്‍ നിന്നുള്ള പോളിങ് സാമഗ്രികളുടെ വിതരണം. 935 കണ്‍ട്രോള്‍ യൂനിറ്റും 2820 വോട്ടിങ് ന്ത്രങ്ങളാണ് ഗ്രാമ പഞ്ചായത്തുകളിലേക്കായി സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭയില്‍ 271 കണ്‍ട്രോള്‍ യൂനിറ്റും 311 ബാലറ്റ് യൂന റ്റുകളുമാണ് സജ്ജീകരിച്ചത്.
ജില്ലയിലെ 6,25,455 വോട്ടര്‍മാരില്‍ 3,19,534 സ്ത്രീ വോട്ടര്‍മാരാണുള്ളത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ 6 വോട്ടര്‍മാരുമുണ്ട്. മാനന്തവാടി നഗരസഭയിലെ താഴെ അങ്ങാടി പോളിങ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1466 പേരാണ് ഇവിടെ വോട്ടര്‍മാര്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 168 പേര്‍. ഏകഭാഷാ ന്യൂനപക്ഷ ബൂത്തായ തവിഞ്ഞാലിലെ കമ്പമലയില്‍ 22 ശതമാനം വോട്ടര്‍മാര്‍ക്കായി തമിഴ് ഭാഷയിലും ബാലറ്റ് തയ്യാറാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 1785 പോലിസ് സേനാംഗങ്ങളെ വിന്യസിച്ചു. 216 സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ 132 മാവോവാദി ബാധിത ബൂത്തുകളിലായതിനാല്‍ ഇവിടെ ആന്റി നക്‌സല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 152 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്, വീഡിയോഗ്രഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 222 ബൂത്തുകളിലും വനത്തോട് ചേര്‍ന്നുള്ള മൂന്ന് ബൂത്തുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 174 വാഹനങ്ങളിലായി ഓരോ ബൂത്തിലും അരമണിക്കൂറിനുള്ളില്‍ എത്തുന്ന വിധത്തിലായി പട്രോളിങും യൂനിറ്റും ജില്ലയിലുടനീളം ക്രമീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ ആസ്ഥാനത്തും സബ് ഡിവിഷന്‍ ആസ്ഥാനത്തും പ്രത്യേകം സ്‌െ്രെടക്കിങ് ഫോഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. പോലിസ് ആസ്ഥാനവുമായി ബന്ധപ്പെടുത്തിയ ഹോട്ട്‌ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
625455 voters to go to polls in Wayanad tomorrow; 848 polling stations
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















