വയനാട് ജില്ലയില്‍ 10,000 ഡോസ് വാക്‌സിന്‍ കൂടി എത്തി
കൊവിഷീല്‍ഡ് വാക്‌സിനാണ് വ്യാഴാഴ്ച്ച ജില്ലയില്‍ എത്തിയത്. ഇവ വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ 35 കേന്ദ്രങ്ങളിലായി വിതരണം ചെയ്യും.

കല്‍പറ്റ: ജില്ലയില്‍ 10,000 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ കൂടി ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കൊവിഷീല്‍ഡ് വാക്‌സിനാണ് വ്യാഴാഴ്ച്ച ജില്ലയില്‍ എത്തിയത്. ഇവ വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ 35 കേന്ദ്രങ്ങളിലായി വിതരണം ചെയ്യും. വലിയ ആശുപത്രികളില്‍ 200 പേര്‍ക്കും ചെറിയ ആശുപത്രികളിലും മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 100 പേര്‍ക്കുമാണ് ടോക്കണ്‍ നല്‍കുക. ദിവസേന 4500 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയതവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവര്‍ക്ക് അനുവദിച്ച സമയങ്ങളില്‍ തന്നെ തിരിച്ചറിയല്‍ രേഖ സഹിതം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം. കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരുക്കിയ സജജീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ത്ഥിച്ചു.
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT