Thrissur

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച യുവാവിന് തുണയായി വാട്‌സ് ആപ് കൂട്ടായ്മ

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച യുവാവിന് തുണയായി വാട്‌സ് ആപ് കൂട്ടായ്മ
X

മാള: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് നിസ്സഹായനായി സങ്കടക്കടലില്‍ കഴിയുന്ന പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ എട്ടുവീട്ടില്‍ ബിജുവിന് സഹായഹസ്തവുമായി മാളയിലെ പോസിറ്റീവ് ഗൈഡന്‍സ് (പി ജി) വാട്‌സ് ആപ്പ് കൂട്ടായ്മ. ഗ്രൂപ്പില്‍ നിന്നു സ്വരൂപിച്ച സഹായധനം സീനിയര്‍ അംഗവും പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പി ഐ നിസാറില്‍നിന്നു ബിജു ചികില്‍സാ സഹായ സമിതിക്ക് വേണ്ടി രക്ഷാധികാരിയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ വി എ നദീര്‍ ഏറ്റുവാങ്ങി. പുത്തന്‍ചിറ ഗ്രാമീണ വായനശാലയ്ക്കു സമീപം നടന്ന ചടങ്ങില്‍ പി ജി ഗ്രൂപ്പ് ചീഫ് അഡ്മിന്‍ അഷ്‌റഫ് അലി, സെക്രട്ടറി സാദിഖ് ഇസ്മായില്‍, വെള്ളാങ്കലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സഹായ സമിതി രക്ഷാധികാരിയുമായ ടി കെ ഉണ്ണിക്കൃഷ്ണന്‍, വാര്‍ഡംഗവും സമിതി ചെയര്‍മാനുമായ പി സൗദാമിനി, സമിതി കണ്‍വീനര്‍ രാജേന്ദ്രന്‍ സംസാരിച്ചു.

ശാരീരിക ബുദ്ധിമുട്ട് മൂലം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും ബിജുവിന്റെ അവസ്ഥ പിജിയില്‍ അവതരിപ്പിക്കുകയും ചാരിറ്റി സമിതി രൂപീകരിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത പിജിയുടെ സീനിയര്‍ അംഗവും സഹായ സമിതി ട്രഷററുമായ ടി എച്ച് ഹൈദ്രോസ് കുന്നത്തേരിയെ ചടങ്ങ് അഭിനന്ദനമറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയതടക്കം നിരവധി കാര്യങ്ങളാണ് നല്‍കി വരുന്നത്.

WhatsApp community to help young man with brain tumor



Next Story

RELATED STORIES

Share it