വൈഗ കാര്ഷിക മേളയുടെ ആസൂത്രണയോഗം

തൃശൂര്: കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാര്ഷിക മേളയുടെ പ്രചാരണ പരിപാടികള് ആസൂത്രണം ചെയ്യുന്നതിന് യോഗം ചേര്ന്നു. പത്രമാധ്യമങ്ങള്, സമൂഹമാധ്യമങ്ങള്, പോസ്റ്ററുകള്, എഫ് എം റേഡിയോ, വാഹനങ്ങള് എന്നീ സംവിധാനങ്ങള് മേളയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താന് യോഗത്തില് തീരുമാനിച്ചു. വൈഗ അഗ്രി ഹാക്ക് എന്ന പേരില് തൃശൂരില് സംഘടിപ്പിക്കുന്ന മേള ഫെബ്രുവരി 10 മുതല് 14 വരെയാണ് നടക്കുന്നത്.
വിവിധ കാര്ഷിക ഉപകരണങ്ങളെ കുറിച്ചും കൃഷിരീതികളെ കുറിച്ചുമുള്ള അറിവുകള് മേളയില് പങ്കുവെക്കും. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില് നിന്നുള്ള കാര്ഷിക ഉത്പന്നങ്ങളും വൈഗയുടെ ആകര്ഷണങ്ങളില് ഒന്നാണ്. കൊവിഡ് പ്രോട്ടോകോള് കൃത്യമായി പാലിച്ചുകൊണ്ടാണ് ഇത്തവണ വൈഗ കാര്ഷികമേള നടത്തുന്നത്. പ്രചാരണ കമ്മിറ്റിയുടെ ചെയര്മാന് കെ വി അബ്ദുല് ഖാദര് എംഎല്എ, ഉദ്യോഗസ്ഥര് എന്നിവര് യോഗത്തില് പങ്കെടുത്തു.
RELATED STORIES
സ്റ്റാന്ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMTമയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം:...
27 Jun 2022 12:33 AM GMTമോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില് നിന്ന് ഒളിച്ചോടിയ പെണ്കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMT