Thrissur

തദ്ദേശ ഉപതിരഞ്ഞെടുപ്പ്:തൃശൂരില്‍ യുഡിഎഫിന് തിരിച്ചടി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്:തൃശൂരില്‍ യുഡിഎഫിന് തിരിച്ചടി
X
തൃശൂര്‍: ജില്ലയില്‍ ആറ് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. തൃക്കൂര്‍ ആലേങ്ങാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. വടക്കാഞ്ചേരി നഗരസഭ പതിമൂന്നാം വാര്‍ഡ് ഒന്നാംകല്ല് ഡിവിഷന്‍, കുഴുര്‍ പഞ്ചായത്ത് കുഴുര്‍ വാര്‍ഡ്, മുരിയാട് തുറവന്‍കാട് വാര്‍ഡ്, ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷന്‍ എന്നീ സിറ്റിംങ് സീറ്റുകള്‍ ഇടതു മുന്നണി നിലനിറുത്തി. കുഴൂര്‍, വെളയനാട് എന്നിവിടങ്ങളില്‍ യുഡിഎഫ് സീറ്റുകള്‍ നില നിറുത്തി.

തൃക്കൂര്‍ പഞ്ചായത്ത് ആലേങ്ങാട് വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി ലിന്റോ തോമസ് ആണ് വിജയിച്ചത്. 285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു ഇലവുങ്കലിനെയാണ് പരാജയപെടുത്തിയത്. യുഎഡിഎഫ് 10, എല്‍ഡിഎഫ് 5, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

വടക്കാഞ്ചേരി നഗരസഭ 13ാം ഡി വിഷന്‍ ഒന്നാം കല്ലില്‍ ഇടത് സ്ഥാനാര്‍ഥി മല്ലിക സുരേഷാണ് വിജയിച്ചത്. 27 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫ് 28, യുഡിഎഫ് 10, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

കുഴൂര്‍ പഞ്ചായത്ത് കുഴൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സേതുമോന്‍ ചിറ്റേത്ത് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെന്‍സന്‍ തെറ്റയിലിനെ 285 വോട്ടിനാണ് പരാജയപ്പെടുത്തിയത്.യുഡിഎഫ് 9, എല്‍ഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില.

മുരിയാട് പഞ്ചായത്ത് തുറവന്‍കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ റോസ്മി ജയേഷ് വിജയിച്ചു. യുഡിഎഫിലെ ഷീജ ജോര്‍ജിനെ ആണ് പരാജയപ്പെടുത്തിയത്.എല്‍ഡിഎഫ് 11, യുഡിഎഫ് 6 എന്നിങ്ങനെയാണ് കക്ഷിനില.

വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് വെളയനാട് വാര്‍ഡ് യുഡിഎഫ് നിലനിറുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ബിജു പുല്ലൂക്കര 303 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.എല്‍ഡിഎഫ് 13, യുഡിഎഫ് 8 എന്നിങ്ങനെയാണ് ഇവിടെ കക്ഷി നില.

ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷീന രാജന്‍ 597 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.എല്‍ഡിഎഫ് 12, യുഡിഎഫ് 1 എന്നിങ്ങനെയാണ് കക്ഷിനില.

Next Story

RELATED STORIES

Share it