ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
![ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി](https://www.thejasnews.com/h-upload/2024/03/09/218119-image.webp)
തൃശ്ശൂര്‍: തൃശ്ശൂരിലെ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ കുട്ടികളില്‍ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ശാസ്താംപൂവം കോളനിക്ക് സമീപം വനാതിര്‍ത്തിയില്‍ ഫയര്‍ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (08) എന്നിവരെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലിസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത തെരച്ചിലിനിടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തേന്‍ ശേഖരിക്കാന്‍ മരത്തില്‍ കയറിയ അരുണ്‍ മുകളില്‍ നിന്ന് വീണു മരിച്ചതാകാം എന്നാണ് നിഗമനം.
രണ്ടു മൃതദേഹങ്ങളുടെയും കാലപ്പഴക്കത്തില്‍ വലിയ വ്യത്യാസമുണ്ട്. അരുണിന്റെ മൃതദേഹം അഴുകിയ നിലയിലാണ്. സജിയുടെ മൃതദേഹം കണ്ടെത്തിയത് അരുണിന്റെ മൃതദേഹത്തിന് അരികില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ്. അരുണ്‍ മരിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് സജി മരിച്ചതെന്നാണ് നിഗമനം.
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT