Thrissur

റിപബ്ലിക് ദിന പരേഡില്‍ ടാനിയ ജോസ് പങ്കെടുക്കും

റിപബ്ലിക് ദിന പരേഡില്‍ ടാനിയ ജോസ് പങ്കെടുക്കും
X

മാള: 2022 ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്‍സിസി അണ്ടര്‍ ഓഫിസര്‍ ടാനിയ ജോസിനെ തിരഞ്ഞെടുത്തു. പുത്തന്‍ചിറ ശാന്തിനഗര്‍ സ്വദേശികളായ കോഴിപ്പാട്ട് പ്ലാക്ക ജോസ്- ജെനീസ ദമ്പതികളുടെ മകളായ ടാനിയ മൂന്നാം വര്‍ഷ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ഥിനിയാണ്. റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കല്‍ച്ചറല്‍ പ്രോഗ്രാമിലും ടാനിയ ജോസ് പങ്കെടുക്കും.

Next Story

RELATED STORIES

Share it