- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വംശീയതക്കും ഫാസിസത്തിനുമെതിരെ ചെറുത്ത് നില്‍പ്പ് ശക്തമാക്കുക ; കേരള യൂത്ത് കോണ്‍ഫറന്‍സ്
വിശ്വാസവും ആചാരങ്ങളും പൗരന്റെ സ്വാതന്ത്ര്യമായി കാണണം. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്ന് കരുതുന്ന ഭരണകൂടത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കേരള യൂത്ത് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വിഭാഗീയതക്കും, അക്രമങ്ങള്‍ക്കും വഴിമരുന്നിടുന്നതില്‍ നിന്നും ഭരണകൂടം പിന്തിരിയണം. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയോട് പൗരന്മാര്‍ക്കുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന വിധമുള്ള ഭരണകൂട ഇടപെടലുകള്‍ അവസാനിപ്പിക്കണം. ബാബരി മസ്ജിദിന് ശേഷം ഗ്യാന്‍ വ്യാപി അടക്കമുള്ള മുസ്ലിം പള്ളികളില്‍ ഫാസിസ്റ്റുകള്‍ അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും, ഇത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുമെന്നും കേരള യൂത്ത് കോണ്‍ഫറന്‍സ് വിലയിരുത്തി. 'യുവത്വം നിര്‍വചിക്കപ്പെടുന്നു' എന്ന പ്രമേയത്തില്‍ നടന്ന തീം ടോക്ക് ശ്രദ്ധേയമായി. ഫലസ്തീന്‍ ജനതയുടെ ജന്‍മനാടിന് വേണ്ടിയുള്ള പോരാട്ടത്തിന് യൂത്ത് കോണ്‍ഫറന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
യുവാക്കളില്‍ വര്‍ധിച്ച് വരുന്ന അന്ധമായ അനുകരണ ഭ്രമം വെടിഞ്ഞ് വ്യക്തി വിശുദ്ധിയോടെ നിലപാടെടുക്കാനുള്ള കരുത്ത് നേടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള യൂത്ത് കോണ്‍ഫറന്‍സ് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനിലേക്ക് അധിനിവേശം നടത്തി ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്‌റാഈലി ഭീകരതക്കെതിരെ ലോകം മൗനം വെടിയണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള യൂത്ത് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
RELATED STORIES
ട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി; ലാ...
8 Dec 2024 5:35 AM GMTജമൈക്കയുടെ വെസ്റ്റഹാം സ്ട്രൈക്കര്‍ മിഖേയല്‍ അന്റോണിയക്ക്...
7 Dec 2024 6:10 PM GMT