50 രൂപക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ കിട്ടുന്നില്ല; ജനം ദുരിതത്തില്‍

മാള: 50 രൂപക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ ലഭ്യമാകാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. മാളയടക്കമുള്ള സംസ്ഥാനത്തെ ടൗണുകളിലും രജിസ്ട്രഷന്‍ ഓഫിസുകളിലുമടക്കം എവിടേയും വലിയ തുകക്കുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ല. ആഴ്ചകളായി വലിയ തുകക്കുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാതായിട്ട്. 100, 500, 1000 തുടങ്ങിയ മുദ്രപത്രങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണ്. 50 ന് താഴെയുള്ള മുദ്രപത്രങ്ങള്‍ മാത്രമാണ് ചിലയിടങ്ങളിലുള്ളത്.
കരാറുകളെഴുതാനും ഭൂമി രജിസ്ട്രഷനും മറ്റും നൂറുരൂപക്ക് മേലെയുള്ള മുദ്രപത്രങ്ങളാണ് ഉപയോഗിക്കുന്നത്. ആഴ്ചകള്‍ പലതായി ഇത്തരം ആവശ്യങ്ങള്‍ നടക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ നടത്താനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണെങ്ങും കാണുന്നത്. രജിസ്‌ട്രേഷന്‍ ഓഫീസുകളിലും മുദ്രപത്രങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും നിത്യേനയെന്നോണം കയറിയിറങ്ങുകയാണ് ജനങ്ങള്‍. പലരും പണിക്ക് പോകാതെയും കോവിഡ്19 നെ അവഗണിച്ചുമാണ് മുദ്രപത്രങ്ങള്‍ വാങ്ങാനായി പലയിടങ്ങളിലായി നടക്കുന്നത്. പണി നഷ്ടമാകുന്നത് കൂടാതെ ഇന്ധന നഷ്ടവും പണച്ചിലവും നഷ്ടമാകുന്നത് കൂടാതെ കൊവിഡ് 19 ബാധയുടെ ഭീതിയിലുമാണ് ഇതുമൂലമുണ്ടാകുന്നത്.
മാളയിലും പരിസരങ്ങളിലുമുള്ളവര്‍ ആലുവയിലേക്കും അങ്കമാലിക്കും വരെ സഞ്ചരിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമുണ്ടായില്ല. പലയാവര്‍ത്തി നടന്നതിന് ശേഷം 50 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങി കാര്യങ്ങള്‍ നടത്തേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഉയര്‍ന്ന രൂപയുടെ മുദ്രപത്രങ്ങള്‍ക്ക് പകരം 50 രൂപയുടെ മുദ്രപത്രങ്ങളൊരുപാട് വാങ്ങി ആവശ്യം നടത്തേണ്ടതായ അവസ്ഥയാണ് ജനങ്ങള്‍ക്ക്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് 50 രൂപക്ക് മേലെയുള്ള മുദ്രപത്രങ്ങള്‍ യഥേഷ്ടം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളില്‍ നിന്നും ശക്തമായി ഉയരുന്ന ആവശ്യം. നേരത്തെ 500 ല്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമമുണ്ടായിരുന്നതെങ്കിലിപ്പോള്‍ നേരെ തിരിച്ചാണിപ്പോഴത്തെ അവസ്ഥ.
RELATED STORIES
സ്കൂളില്‍നിന്ന് കാണാതായ അഞ്ചാംക്ലാസുകാരി തീയേറ്ററില്‍; കണ്ടെത്തിയത് ...
6 July 2022 3:31 AM GMTതങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം;...
6 July 2022 1:00 AM GMTഇന്നും കനത്ത മഴ: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
4 July 2022 12:42 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ...
2 July 2022 2:34 AM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMT