Thrissur

എസ്ഡിടിയു മെയ് ദിന റാലിയും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു

തൊഴിലാളി സംഗമം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മുതലാളിമാരുടെ അടിമകളാക്കി തൊഴിലാളികളെ മാറ്റുന്ന വ്യവസ്ഥ മറികടക്കാന്‍ ചിക്കാഗോയിലെ സമരവീര്യം ഇന്ത്യയിലും ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്ഡിടിയു മെയ് ദിന റാലിയും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു
X

തൃശൂര്‍: വാടാനപ്പള്ളി സെന്ററില്‍ എസ്ഡിടിയു ജില്ലാ കമ്മിറ്റി മെയ് ദിന റാലിയും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു. തൊഴിലാളി സംഗമം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മുതലാളിമാരുടെ അടിമകളാക്കി തൊഴിലാളികളെ മാറ്റുന്ന വ്യവസ്ഥ മറികടക്കാന്‍ ചിക്കാഗോയിലെ സമരവീര്യം ഇന്ത്യയിലും ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


തൊഴില്‍ അവകാശത്തിനായി ജീവന്‍ സമര്‍പ്പിച്ച തൊഴിലാളി വര്‍ഗത്തിന്റെ പേര് പറഞ്ഞുകൊണ്ട് പ്രവര്‍ത്തിച്ച പരമ്പരാകൃത ട്രേഡ് യൂനിയനുകള്‍ തൊഴിലാളികളെ വെള്ളം കോരികളും വിറകുവെട്ടികളുമാക്കി മാറ്റുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്.

തൊഴില്‍നിയമങ്ങള്‍ തിരുത്തിയെഴുതിയും നാലുകോടി തൊഴിലില്ലായ്മ സൃഷ്ടിച്ചും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നരേന്ദ്രമോദിയും സംഘപരിവാരവും ചെയ്തത്. ഇതിന് ബദലാവേണ്ടതിനു പകരം പകരക്കാരനാവാനാണ് ഇടതും വലതും ശ്രമിച്ചത്.

എന്നാല്‍, ചിക്കാഗോയിലെ സമരവീര്യത്തെ തൊഴിലാളികളില്‍ പകര്‍ന്നുനല്‍കാനാണ് എസ്ഡിടിയു ലക്ഷ്യംവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലങ്ക സെന്ററില്‍നിന്ന് ആരംഭിച്ച റാലി വാടാനപ്പള്ളി സെന്ററില്‍ സമാപിച്ചു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ആര്‍ വി ഷെഫീര്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി പി എ ഹര്‍ഷദ് മതിലകം, സെക്രട്ടറി ഗിരിഷ് മാമബസാര്‍, ട്രഷറര്‍ അബൂബക്കര്‍ വടക്കേകാട്, എസ്ഡിപിഐ. ജില്ല ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ നാസര്‍, മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഫൈസല്‍ ആളൂര്‍, എസ്ഡിടിയു മണലൂര്‍ മേഖലാ പ്രസിഡന്റ് അഷ്‌റഫ് വാടാനപ്പള്ളി സംസാരിച്ചു.

Next Story

RELATED STORIES

Share it