സ്വകാര്യ കോളജ് പൊതുസ്ഥലം കയ്യേറിയതായി ആക്ഷേപം; നിഷേധിച്ച് അധികൃതര്‍
കോളജിനോട് ചേര്‍ന്നുള്ള കെഎല്‍ഡിസി ബണ്ട് റോഡിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിക്കാന്‍ എന്ന വ്യാജേന മതില്‍ കെട്ടി റോഡ് കയ്യേറുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

മാള: പൊയ്യ പുളിപറമ്പിലുള്ള സ്വകാര്യ കോളജ് അധികൃതര്‍ പൊതുസ്ഥലം കയ്യേറുന്നതായി ആക്ഷേപം. കോളജിനോട് ചേര്‍ന്നുള്ള കെഎല്‍ഡിസി ബണ്ട് റോഡിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിക്കാന്‍ എന്ന വ്യാജേന മതില്‍ കെട്ടി റോഡ് കയ്യേറുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
എന്നാന്‍ കോളജിന് വില്ലേജ് രേഖകളിലുള്ള സ്ഥലം മാത്രമാണ് കെട്ടി സംരക്ഷിക്കുന്നതെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കെഎല്‍ഡിസി ഏഴു കോടിയോളം രൂപ ചെലവഴിച്ച് മാള ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന തോടിനെ പരിപോഷിപ്പിച്ച് പൊയ്യ ഗ്രാമപ്പഞ്ചായത്തിന്റെ അതിര്‍ത്തിയായ എലിച്ചിറ വരെ കാര്‍ഷിക അഭിവൃദ്ധി ഉദ്ദേശിച്ച് ബണ്ട് റോഡ് യാഥാര്‍ഥ്യമാക്കിയത്. കിലോമീറ്ററുകളോളം ദൂരം സുഗമമായി ഒഴുകുന്ന ഈ തോട്ടിന്റെ വശങ്ങള്‍ മണ്ണടിച്ച് ഉയര്‍ത്തിയാണ് ബണ്ട് റോഡ് നിര്‍മിച്ചിരിക്കുന്നത്.
റോഡിനോട് ചേര്‍ന്നുള്ള തോട് കാര്‍ഷികാവശ്യങ്ങള്‍ക്ക് പലരും ഉപയോഗയോഗിക്കുന്നുണ്ട്. എന്നാല്‍ ബണ്ട് നിര്‍മ്മാണ വേളയില്‍ ഭൂഉടമസ്ഥരുടെ സമ്മതപത്രം വാങ്ങാതെയാണ് ബണ്ട് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. അതിനാല്‍ നിയമപരമായി പുറമ്പോക്ക് തോടിന്റെ അതിര് നശ്ചയിച്ച് കഴിഞ്ഞാല്‍ ബാക്കി വരുന്ന സ്ഥലങ്ങളെല്ലാം സ്വകാര്യ വ്യക്തികളുടെയായി നില നില്‍ക്കും. അതിനാലാണ് നിയമപരമായി നടപടി എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതെന്ന് നിയമ വിദഗ്‌നര്‍ പറയുന്നു.
കനാല്‍ നിര്‍മ്മാണത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള തടയണകള്‍ നിര്‍മ്മിക്കാതിരുന്നതിനാന്‍ മഴവെള്ളം വേണ്ട രീതിയില്‍ തടഞ്ഞ് നിറുത്തി മണ്ണിലെ ജലസമൃദ്ധി നിലനിറുത്താന്‍ ഇത്രയും തുക ചിലവഴിച്ച തോടു കൊണ്ട് സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നു.
RELATED STORIES
ചെല്സി ഉടമ റൊണാള്ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്സിയും മാഞ്ചസ്റ്റര് യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMT