Thrissur

ചിത്രകാരന്‍ അനൂപ് കുണ്ടൂരിനെ ആദരിച്ചു

ചിത്രകാരന്‍ അനൂപ് കുണ്ടൂരിനെ ആദരിച്ചു
X

മാള: കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ ചിത്രകാരന്‍ അനൂപ് കുണ്ടൂരിനെ കെപിസിസി സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ടി യു രാധാകൃഷ്ണന്‍ വീട്ടിലെത്തി ആദരിച്ചു. കുഴൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാജന്‍ കൊടിയന്‍, നേതാക്കളായ എം എ ജോജോ, മൈത്ര മോഹനന്‍, ബി കെ വിഭീഷ് സംബന്ധിച്ചു. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ വളര്‍ന്ന് വരുന്ന കലാകാരനായ അനൂപ് കുണ്ടൂര്‍ മ്യൂറല്‍ ചിത്രകലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Painter Anoop Kundoor was honored




Next Story

RELATED STORIES

Share it