Thrissur

പുത്തന്‍ചിറയില്‍നിന്ന് ഒമ്പത് ലിറ്റര്‍ വ്യാജമദ്യം പിടികൂടി

വിവാഹപാര്‍ട്ടികള്‍ക്ക് ഇയാള്‍ മദ്യമെത്തിച്ചുകൊടുക്കാറുണ്ടെന്ന് പ്രതി സമ്മതിച്ചു.

പുത്തന്‍ചിറയില്‍നിന്ന് ഒമ്പത് ലിറ്റര്‍ വ്യാജമദ്യം പിടികൂടി
X

മാള: പുത്തന്‍ചിറയില്‍നിന്നും ഒമ്പത് ലിറ്റര്‍ വ്യാജമദ്യം പിടികൂടി. വ്യാജമദ്യം വില്‍പ്പന നടത്തിയിരുന്ന വെള്ളൂര്‍ സ്വദേശി വയലില്‍ ദേവദാസിനെ മാള എക്‌സൈസ് സംഘമാണ് പിടികൂടിയത്. വിവാഹപാര്‍ട്ടികള്‍ക്ക് ഇയാള്‍ മദ്യമെത്തിച്ചുകൊടുക്കാറുണ്ടെന്ന് പ്രതി സമ്മതിച്ചു.

പ്രിവന്റീവ് ഓഫിസര്‍മാരായ എം കെ കൃഷ്ണന്‍, സി കെ ദേവദാസ്, ഷാഡോ അംഗം ജോഷി ചക്കാലയ്ക്കല്‍, സിഇഒമാരായ സി കെ ചന്ദ്രന്‍, ഇ കെ സാബു എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it