- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകന്റെ മരണവിവരമറിഞ്ഞതിനു പിന്നാലെ അമ്മയും മരിച്ചു
മാള(തൃശ്ശൂര്‍): മകന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ അമ്മയും മരിച്ചു. കാവനാട് താമസിക്കുന്ന പാറേക്കാട്ട് പരേതനായ തോമസിന്റെ മകന്‍ ബിനോയിയും അമ്മ മേരിയുമാണ് മണിക്കൂറുകളുടെ ഇടവേളകളില്‍ മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. എല്‍പി സ്‌കൂളിന് സമീപം ഇടിമില്ല് നടത്തിയിരുന്ന ബിനോയ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികില്‍സയിലായിരുന്നു. 42 കാരനായ ബിനോയ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മകന്റെ മരണം അറിഞ്ഞതിന് പിന്നാലെ അമ്മ മേരി തലകറങ്ങി വീഴുകയായിരുന്നു. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനോയിയുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ രക്തസമ്മര്‍ദ്ദം കൂടി തല കറങ്ങി വീണതിനെ തുടര്‍ന്ന് ഞരമ്പ് പൊട്ടിയതാണ് മരണ കാരണം. ബിനോയ് പെയിന്ററുമാണ്. ജിനറ്റ് ആണ് ബിനോയിയുടെ ഭാര്യ. മകന്‍: സാമുവല്‍. മേരിയുടെ മറ്റുമക്കള്‍: ഡെമിസ്ട്രി, ബ്രിട്ടോ, ഫ്രാങ്ക്‌ളിന്‍. മരുമകള്‍: നിഷ(മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി ജീവനക്കാരി). ഇരുവരുടെയും സംസ്‌ക്കാരം നാളെ രാവിലെ 10ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍ നടക്കും.
Mother also died after her son's death
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTസിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMT