Thrissur

തൃശ്ശൂരില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കുന്നംകുളത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തൃശ്ശൂരില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കുന്നംകുളത്ത് അതീവ ജാഗ്രതാ നിര്‍ദേശം
X

തൃശ്ശൂര്‍: ജില്ലയിലെ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂണ്ടല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മത്സ്യ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലത്തെ മീന്‍ വില്പന കേന്ദ്രങ്ങള്‍, സൈക്കിളിലും വാഹനത്തിലും ഉള്ള മീന്‍ വില്പന എന്നിവ നിരോധിച്ചു.

പൊന്നാനി മേഖലയില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് മത്സ്യങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അവിടെ കൊവിഡ് രോഗബാധ ഏറിയ സാഹചര്യത്തില്‍ രണ്ടാഴ്ച്ചയായി പട്ടാമ്പിയില്‍ നിന്നാണ് മത്സ്യം ഈ ഭാഗങ്ങളിലേക്ക് വന്നിരുന്നത്. കടവല്ലൂര്‍ പഞ്ചായത്തില്‍ മാത്രം 100 ഓളം പേര്‍ നിരീക്ഷണത്തിലായിട്ടുണ്ട്. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ 04, 14, വാര്‍ഡുകള്‍, മറ്റത്തൂരിലെ 10, 11, 21 വാര്‍ഡുകള്‍, എരുമപ്പെട്ടി 9-ാം വാര്‍ഡ്, പോര്‍ക്കുളം 3-ാം വാര്‍ഡ്, ചേലക്കര 17-ാം വാര്‍ഡ്, അളഗപ്പനഗര്‍ 7-ാം വാര്‍ഡ്, പുത്തന്‍ച്ചിറ 6-ാം വാര്‍ഡ്, കടവല്ലൂര്‍ 12, 13 വാര്‍ഡുകള്‍, വരന്തരപ്പിളളി 9-ാം വാര്‍ഡ്, ദേശമംഗലം 11, 13, 14, 15 വാര്‍ഡുകള്‍, വരവൂര്‍ 8, 9 വാര്‍ഡുകള്‍, മാള 16-ാം വാര്‍ഡ്, തൃശൂര്‍ കോര്‍പ്പറേഷന്‍ 36-ാം ഡിവിഷന്‍ എന്നിവയാണ് പുതിയ കണ്ടെയ്മെന്റ് സോണുകള്‍. തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ.




Next Story

RELATED STORIES

Share it