Thrissur

മനോഹരമായ ചിത്ര ബോര്‍ഡുകള്‍ സ്ഥാപിച്ച് പരാതിക്ക് പരിഹാരവുമായി എംഎല്‍എ

കൊടുങ്ങല്ലൂര്‍ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിന്റെ കുഴൂര്‍ച്ചിറ പാലത്തിന്റെ റോഡിനോട് ചേര്‍ന്ന ഭാഗത്താണ് പാര്‍ക്ക് നിര്‍മ്മിച്ചത്.

മനോഹരമായ ചിത്ര ബോര്‍ഡുകള്‍ സ്ഥാപിച്ച് പരാതിക്ക് പരിഹാരവുമായി എംഎല്‍എ
X

മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുഴൂര്‍ച്ചിറ പാലത്തിനോട് ചേര്‍ന്ന് നിര്‍മിച്ച പാര്‍ക്കില്‍ സ്ഥാപിച്ച പ്രതിരോധ വേലിയുടെ അശാസ്ത്രീയമായ നിര്‍മാണം അപകട സാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടി കാണിച്ച് നല്‍കിയ പരാതിയില്‍ പരിഹാരവുമായി എംഎല്‍എ.

പരാതിക്ക് പരിഹാരമായി സ്ഥാപിച്ച ഇരുമ്പ് ബോര്‍ഡുകളില്‍ കേരളത്തിന്റെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്ത് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിന്റെ കുഴൂര്‍ച്ചിറ പാലത്തിന്റെ റോഡിനോട് ചേര്‍ന്ന ഭാഗത്താണ് പാര്‍ക്ക് നിര്‍മ്മിച്ചത്.

പാര്‍ക്ക് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രദേശത്തിന്റെ മൂന്നു അതിര്‍ത്തികളിലും പൈപ്പുകള്‍ ഉപയോഗിച്ച് പ്രതിരോധ വേലി സ്ഥാപിച്ചിരുന്നു.

എന്നാല്‍ പ്രതിരോധ വേലിയുടെ പൈപ്പുകള്‍ പാര്‍ക്കിന് സമാന്തരമായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ അലക്ഷ്യമായി ഈ പൈപ്പില്‍ ചവിട്ടികയറുവാനും വെള്ളം കെട്ടിക്കിടക്കുന്ന താഴ്ച്ചയേറിയ ചാലിന്റെ ഭാഗങ്ങളിലേക്ക് വീഴാനും സാധ്യതയുണ്ട്. ഇത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തനും മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റുമായ മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് നടപടി സ്വീകരിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയതോടെ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എക്ക് പരാതി നല്‍കുകയായിരുന്നു. കൂടാതെ പത്രമാദ്ധ്യമങ്ങളില്‍ വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തത്. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it