മാളയില്‍ മീലാദ് കാംപയിന് തുടക്കം
എസ്‌കെഎസ്എസ്എഫ് മേഖല പ്രസിഡന്റ് നജീബ് അന്‍സാരി കാംപയിന്‍ ഉദ്ഘാടനം ചെയ്തു

മാള: 'തിരുനബി ജീവിതം സമഗ്രം സംപൂര്‍ണം' എന്ന പ്രമേയത്തില്‍ മാള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന മീലാദ് കാംപയിന് തുടക്കമായി. റെയ്ഞ്ച് സെക്രട്ടറി ബഷീര്‍ ബാഖവി മൗലീദ് സദസ്സിനും പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി. റെയ്ഞ്ച് ചെയര്‍മാന്‍ മുഹമ്മദ് കോയ ബാഖവി വിഷയാവതരണം നടത്തി.
എസ്‌കെഎസ്എസ്എഫ് മേഖല പ്രസിഡന്റ് നജീബ് അന്‍സാരി കാംപയിന്‍ ഉദ്ഘാടനം ചെയ്തു. മാരേക്കാട് ഹിലാലിയ മദ്‌റസയില്‍ നടന്ന സംഗമത്തില്‍ റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ബാഖവി അധ്യക്ഷത വഹിച്ചു.
എസ്എംഎഫ് മേഖല ട്രഷറര്‍ ജലീല്‍ മാരേക്കാട്, എംഎംഎ റെയ്ഞ്ച് ട്രഷറര്‍ ഐ കെ അബ്ദുല്‍ മജീദ് കാരൂര്‍, ഹുസൈന്‍ റഹ്മാനി കൊമ്പിടി, എംഎംഎ റെയ്ഞ്ച് വൈസ് പ്രസിഡന്റ് ഇബ്‌റാഹീം മാരേക്കാട്, ഷാഫി ഫൈസി മാമ്പ്ര, സിദ്ധീഖ് മുസ്‌ല്യാര്‍, മുസ്തഫ സഅദി മാള, അബൂബക്കര്‍ മാരേക്കാട് സംബന്ധിച്ചു. മൗലീദ് സദസ്, പ്രമേയ പ്രഭാഷണം, മദീന പാഷന്‍ സംഗമം, പതാക ദിനം, അന്നദാനം, ഓണ്‍ലൈന്‍ കലാ മത്സരങ്ങള്‍ തുടങ്ങിയവ കാംപയിന്റെ ഭാഗമായി മേഖല മഹല്ല് മദ്‌റസ തലങ്ങളില്‍ നടക്കും
RELATED STORIES
മധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഅനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല് ആറ് മാസംവരെ തടവും...
4 July 2022 1:45 PM GMTലോക്കല് പോലിസ് പീഡിപ്പിക്കുന്നു; യുപിയില് 'വീട് വില്പ്പനയ്ക്ക്'...
4 July 2022 11:10 AM GMTആരോപണങ്ങള് അടിസ്ഥാനരഹിതം;വായടപ്പിക്കാനുള്ള ശ്രമങ്ങള്ക്കെതിരേ...
4 July 2022 9:39 AM GMTതെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്എസ്എസ് ബോംബേറ് കേസ്...
4 July 2022 8:04 AM GMT