വഞ്ചന കേസിലെ പ്രതി അറസ്റ്റില്‍

വഞ്ചന കേസിലെ പ്രതി അറസ്റ്റില്‍

മാള(തൃശൂര്‍): കെട്ടിടത്തിന്റെ സ്ഥലം പണയപ്പെടുത്തി ഒന്നര കോടി രൂപയുടെ വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞ് എരുമേലി സ്വദേശിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. വെള്ളാങ്ങല്ലൂര്‍ വര്‍ക്ക് ഷോപ്പ് ഫോര്‍ച്യൂണ്‍ എന്റന്‍െ്രെപസസ് ഉടമ വെള്ളാങ്കല്ലൂര്‍ മുത്തേരി വീട്ടില്‍ ദിനേശന്‍ (49) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മെയ് 25ന് എരുമേലി സ്വദേശിയായ മോഹനന്‍ പിള്ള എന്ന ആള്‍ക്ക് കെട്ടിടത്തിന്റെ സ്ഥലം പണയപ്പെടുത്തി ഒന്നര കോടി രൂപ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും പ്രാഥമിക കാര്യങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ടര ലക്ഷം വാങ്ങുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. മോഹനന്‍ പിള്ള പല തവണ ദിനേശിനെ അന്വേഷിച്ചുവെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. പിന്നീട് ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top