മാള സബ്ട്രഷറി കെട്ടിടം: വിദഗ്ധ പരിശോധന നടത്തി റിപോർട്ട് നൽകാൻ ധനമന്ത്രി ഉത്തരവിട്ടു
2013ൽ ഇൻകലിൻ്റെ നിർമാണ നിർവഹണത്തിലും ബിഎസ്എൻഎൽൻ്റെ മേൽനോട്ടത്തിലും ഒരു കോടി 20 ലക്ഷം രൂപ ചിലവിൽ കെട്ടിടം നിർമ്മിച്ചത്.

മാളഃ മാള സബ്ട്രഷറി കെട്ടിടം തകരാറെന്ന റിപോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ പരിശോധന നടത്തി റിപോർട്ട് നൽകാൻ ധനമന്ത്രി ഉത്തരവിട്ടു. ഷാൻ്റി ജോസഫ് തട്ടകത്ത് മന്ത്രിക്ക് നൽകിയ പരാതിയിലാണ് സംസ്ഥാന ചീഫ് ടെക്നിക്കൽ എക്സാമിനറോട് പരിശോധന നടത്തി റിപോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
2013ൽ ഇൻകലിൻ്റെ നിർമാണ നിർവഹണത്തിലും ബിഎസ്എൻഎൽ ൻ്റെ മേൽനോട്ടത്തിലും ഒരു കോടി 20 ലക്ഷം രൂപ ചിലവിൽ കെട്ടിടം നിർമ്മിച്ചത്. എന്നാൽ കെട്ടിട നിർമാണത്തെ സംബന്ധിച്ച യാതൊരു വിശദാശംങ്ങളും കൈവശമില്ലാത്ത എൽഎസ്ജിഡി എക്സിക്യൂട്ടീവ് എഞ്ചിനിയർ നൽകിയ റിപോർട്ടാണ് ദുരൂഹതയ്ക്ക് വഴിയൊരുക്കിയത്.
അന്നമനട സബ്ട്രഷറി ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് അന്നമനട ഗ്രാമപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നിലയിൽ വാടകക്ക് ആയിരുന്നു. മാള പുത്തൻചിറ കുഴൂർ അന്നമനട പൊയ്യ പഞ്ചായത്തുകളിലെ ഇടപാടുകളായിരുന്നു ഇവിടെ നടന്നിരുന്നത്. പൊതുജന ദുരിതം കരുതിയാണ് സബ്ട്രഷറിക്കായി തട്ടകത്ത് ജോസഫ് സൗജന്യമായി മാള കെഎസ്ആർടിസി സ്റ്റാൻ്റിന് സമീപത്തായി ഭൂമി നൽകിയത്. സബ്ട്രഷറി അന്നമനട ദേശത്തു നിന്നും മാറ്റി മാള ദേശത്തു സ്ഥാപിക്കപ്പെടുന്നത് നിരവധി നിയമ നടപടികളുടെയും വ്യവഹാരങ്ങളുടെയും ഫലമായാണ്. ലോകായുക്തയും ഹൈക്കോടതിയുമടക്കം ഇടപെട്ടാണ് മാളയിലേക്ക് സബ്ബ് ട്രഷറി പ്രവർത്തനം മാറ്റിയത്.
പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ആവശ്യമായ ഫയലുകൾ എത്തിയിരുന്നില്ല. ഒടുവിൽ പോലിസ് സഹായത്തോടെയാണ് അന്നമനടയിൽ നിന്നും ഫയലുകളെത്തിച്ചത്. ഈ മാറ്റത്തിന് എതിരെ കക്ഷിരാഷ്ട്രീയം മൂലവും വ്യക്തി താൽപ്പര്യം മൂലവും തടസ്സങ്ങൾ സൃഷ്ടിച്ചവർ ഇന്നും പ്രബലരായി ഈ സ്ഥാപനത്തിനെ തകർക്കാൻ ശ്രമിച്ചു വരുന്നുണ്ട് എന്നാണ് തട്ടകത്ത് ജോസഫിൻ്റെ മകൻ ഷാൻ്റി ജോസഫ് തട്ടകത്ത് പറയുന്നത്.
മാളയിലെ സബ്ട്രഷറി കെട്ടിടം സോയിൽ ടെസ്റ്റിംഗ് പൈലിംഗ് എന്നിവ ചെയ്ത് നിർമ്മിച്ചതാണ്. എട്ട് സെന്റിലാണ് ട്രഷറി കെട്ടിടം നിൽക്കുന്നത്. ഏതാനും മീറ്റർ അകലത്തിൽ നിരവധി കടകളും ഷോപ്പിംഗ് കോംപ്ലക്സ്, മാവേലി സ്റ്റോർ മുതലായവ ഉണ്ട്. 2018 ലെ പ്രളയം മൂലം ചുറ്റുമുള്ള മതിലുകൾക്ക് നാശം സംഭവിക്കുകയും നിലത്തു വിരിച്ചിരിക്കുന്ന ടൈലുകൾ ഉയരുകയോ താഴുകയോ ചെയ്തതും ചുമരുകളിലുണ്ടായിരിക്കുന്ന ചിന്നലുകളും അല്ലാതെ കെട്ടിടത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും ഷാൻ്റി ജോസഫ് പറയുന്നു.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT