Thrissur

ആഡംബര ബൈക്ക് മോഷണം; കൗമാരക്കാരായ മൂന്നുപേര്‍ അറസ്റ്റില്‍

ആഡംബര ബൈക്ക് മോഷണം;   കൗമാരക്കാരായ മൂന്നുപേര്‍ അറസ്റ്റില്‍
X

മാള: ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുകയും കഞ്ചാവ് വില്‍പ്പന നടത്തുകയും ചെയ്തതിനു മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. മടത്തുംപടി പറമാട് സ്വദേശി ചാത്തന്‍തറ വീട്ടില്‍ അക്ഷയ്(20), പുതുക്കാട് പാഴായി സ്വദേശി തമിഴന്‍ വീട്ടില്‍ വിഷ്ണു(20), ചെങ്ങാലൂര്‍ ശാന്തിനഗര്‍ സ്വദേശി ചീരക്കാടന്‍ വീട്ടില്‍ അനീഷ്(20) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ മാള സബ് ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ടു ആഡംബര ബൈക്കുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിണ്ട്.

സംഘം വിവിധ സ്‌റ്റേഷന്‍ പരിധികളില്‍ വേറെയും ബൈക്ക് മോഷണം നടത്തിയതായി സംശയമുയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് പുതുക്കാട് നിന്നു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. വ്യാഴായ്ച പുലര്‍ച്ചെ മടത്തുംപടി സ്വദേശിയുടെ വീട്ടുമുറ്റത്ത് നിന്നു ബൈക്ക് മോഷണം പോയ കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിന്റെ പിറ്റേന്ന് തന്നെ പ്രതികള്‍ പോലിസിന്റെ പിടിയിലാവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി പുതുക്കാട് നിന്നു പിടികൂടുമ്പോള്‍ ഇവരുടെ കൈവശമുണ്ടായിരുന്ന മറ്റൊരു ബൈക്ക് ആമ്പല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും ഇവര്‍ മോഷ്ടിച്ചതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ ജില്ലയിലെ പല സ്ഥലങ്ങളില്‍ നിന്നും മോഷണം നടത്തിയിട്ടുള്ളതായി സൂചനയുണ്ട്. മാള എസ്‌ഐ സി ബി മധു, ജിഎസ്‌ഐ സുധാകരന്‍, എഎസ്‌ഐ തോമസ്, സീനിയര്‍ സിപിഒമാരായ കെ എസ് ഉമേഷ്, മിഥുന്‍ ആര്‍ കൃഷ്ണ, ജിബിന്‍ ജോസഫ് എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Luxury bike theft; Three teenagers arrested

Next Story

RELATED STORIES

Share it