ലോക്ക് ഡൗണ്‍: മാള പോലിസ് അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തു
അത്യാവശ്യകാര്യത്തിനല്ലാതെ കറങ്ങിനടക്കുന്നവരില്‍നിന്നുമാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്.

മാള: ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മാളയില്‍ അഞ്ച് വാഹനങ്ങള്‍ മാള പോലിസ് പിടിച്ചെടുത്തു. അഞ്ച് ബൈക്കുകളാണ് മാളയില്‍നിന്ന് അന്നമനട ഗ്രാമപ്പഞ്ചായത്തില്‍നിന്നും പിടിച്ചെടുത്തത്. രണ്ടെണ്ണം അന്നമനട ഭാഗത്തുനിന്നും മൂന്നെണ്ണം മാള ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുമാണ് പിടികൂടിയത്. അത്യാവശ്യകാര്യത്തിനല്ലാതെ കറങ്ങിനടക്കുന്നവരില്‍നിന്നുമാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങളില്‍ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു പോലിസ് ചെയ്തിരുന്നത്. എന്നിട്ടും പലരും നിയമലംഘനം ആവര്‍ത്തിച്ചതോടെയാണ് വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം വിട്ടുനല്‍കുമെന്നാണ് പോലിസ് പറയുന്നത്. വരുംദിവസങ്ങളില്‍ ഇത്തരം നടപടികള്‍ കര്‍ശനമാക്കാനാണ് പോലിസ് ആലോചിക്കുന്നത്.
RELATED STORIES
സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'
5 July 2022 12:53 AM GMTകേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMT