Thrissur

കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറ് വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണില്‍

കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറ് വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണില്‍
X

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 13 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണിലായി. രണ്ടാം വാര്‍ഡിലെ ഒരു വൈദികന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ 134 പേരുണ്ടായതുമാണ് ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണിലാകാന്‍ കാരണം. പുത്തന്‍ചിറയില്‍ നിന്നുമാണ് വൈദികന് കൊവിഡ് ബാധിച്ചത്.

ഇന്നലെ കുഴൂര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രത്യേക പരിശോധനാ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ആന്റിജന്‍ പരിശോധനക്ക് 75 പേരാണ് വിധേയരായത്. ഇതില്‍ എല്ലാവരുടേയും ഫലം നെഗറ്റീവായിരുന്നു. ഇതോടെ ജനങ്ങളിലുള്ള ഭീതി വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20 കാട്ടിക്കരക്കുന്നില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. മാളയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഒമ്പത് പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. ആകെ 173 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. കൂടുതല്‍ ആന്റിജന്‍ കിറ്റുകള്‍ എത്തിച്ച് ആന്റിജന്‍ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടിക്കരക്കുന്നില്‍ സമ്പര്‍ക്ക രോഗ വ്യാപന സാദ്ധ്യതയുള്ളതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ മാള ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളും കണ്‍ഡൈന്‍മെന്റ് സോണിലാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് പള്ളികളില്‍ ബലി പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കാന്‍ തീരുമാനിച്ചതായി മഹല്ല് ഭാരവാഹികള്‍ അറിയിച്ചു. ഇതിനിടെ മാള ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഏറ്റവും പുതിയ ഫലം നെഗറ്റീവായിട്ടുണ്ട്.




Next Story

RELATED STORIES

Share it