റോഡ് പണിയിലെ അപാകത: ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തം
മാള മുതല്‍ പൂപ്പത്തി വരെയുള്ള ഭാഗത്താണ് സാധാരണ ടാറിംഗ് പോലെ ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് നിര്‍മാണം നടത്തിയിരിക്കുന്നത്.
BY SRF28 Feb 2021 1:16 PM GMT

X
SRF28 Feb 2021 1:16 PM GMT
മാള: റോഡ് പണിയിലെ അപാകത ജനങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നു. എളന്തിക്കര മോര്‍ത്തോട് മാള റോഡിന്റെ ഭാഗമായുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് പണിയിലെ അപാകതയാണ് ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നത്. മാള മുതല്‍ പൂപ്പത്തി വരെയുള്ള ഭാഗത്താണ് സാധാരണ ടാറിംഗ് പോലെ ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് നിര്‍മാണം നടത്തിയിരിക്കുന്നത്. ബിഎംബിസി റോഡിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ കുലുക്കമൊന്നുമുണ്ടാകാറില്ല. എന്നാല്‍ ഈ റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ വന്‍കുലുക്കമാണ് അനുഭവപ്പെടുന്നത്. ബിഎംബിസി ടാറിംഗ് നടത്തുമ്പോള്‍ പണിയുടെ അവസാനത്തില്‍ ഭാരമേറെയുള്ള റോളറുകള്‍ ഓടിക്കാറുണ്ടെങ്കിലും ഇതിലൂടെയതുണ്ടായില്ല. നാട്ടുകാര്‍ ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ശരിയായിക്കൊള്ളുമെന്നാണ്. റോഡ് പണിയിലെ അപാകത നിമിത്തം അപകടങ്ങളുണ്ടാകുന്നുണ്ട്. ഇന്നലേയും ഒരു ബൈക്ക് അപകടത്തില്‍ പെട്ടിരുന്നു. പൂപ്പത്തി മുതല്‍ എളന്തിക്കര മോര്‍ത്തോട് വരെയുള്ള ഭാഗത്ത് പണി നന്നായി ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എട്ട് കിലോമീറ്ററോളമുള്ള റോഡിന്റെ നിര്‍മ്മാണത്തിനായി 6.6 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. കള്‍വെര്‍ട്ടും റോഡുയര്‍ത്തലുമുള്ള മൂന്ന് കിലോമീറ്റര്‍ റോഡിന് മാത്രമായി നാല് കോടിയോളം രൂപയാണ് അനുവദിച്ചിരുന്നത്. റോഡ് പണിയിലെ അപാകത നിമിത്തം സൈക്കിള്‍ സൈഡിലേക്ക് ഒതുക്കുമ്പോള്‍ പോലും റോഡ് അടര്‍ന്ന് പോകുന്നുണ്ട്. റോഡ് പണിയിലെ അപാകതയേയും അഴിമതിയേയും കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശ്ശന ശിക്ഷാവിധികളുണ്ടാകണമെന്നുമാണ് നാട്ടുകാരില്‍ നിന്നും ശക്തമായി ഉയരുന്ന ആവശ്യം.
Next Story
RELATED STORIES
റെയ്ഡിനു പിന്നാലെ ന്യൂസ്ക്ലിക്ക് എഡിറ്ററും എച്ച്ആര് മേധാവിയും...
3 Oct 2023 5:04 PM GMTഡല്ഹിയില് മാധ്യമപ്രവര്ത്തകരുടെ വീടുകളില് വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT