ശക്തമായ കാറ്റിലും മഴയിലും വീട് നിലംപതിച്ചു
BY BSR18 Jun 2021 3:03 PM GMT

X
BSR18 Jun 2021 3:03 PM GMT
മാള: ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡിലെ കാരശ്ശേരി വീട്ടില്‍ ശെന്തിളിന്റെ വീട് നിലംപതിച്ചു. പുലര്‍ച്ചെ മൂന്നോടെ വലിയ ശബ്ദത്തോടെയാണ് നിലംപൊത്തിയത്. ഏതു നിമിഷവും വീഴാറായ അവസ്ഥയിലായതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വീട്ടിലേക്ക് കുടുംബം മാറിയിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാണ്. സിനിമാ മേഖലയില്‍ യൂനിറ്റ് ബോയ് ആയി പോയിരുന്ന ആളാണ് ശെന്തിള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ജോലിയില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഭാര്യ സിനിയും കുട്ടികളുമടക്കമാണ് ഇവിടെ താമസിച്ചിരുന്നത്. ഉണ്ടായിരുന്ന കിടപ്പാടം നഷ്ടമായതോടെ വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം ഇനിയെന്ത് ചെയ്യുമെന്ന ആകുലതയിലാണ്.
House collapsed due to strong winds and rain
Next Story
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT