Thrissur

തൃശൂരില്‍ ശക്തമായ മഴ; ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, കക്കയത്ത് മണ്ണിടിച്ചില്‍

തൃശൂരില്‍ ശക്തമായ മഴ; ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, കക്കയത്ത് മണ്ണിടിച്ചില്‍
X

തൃശൂര്‍: തൃശൂരിലുണ്ടായ ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇക്കണ്ടവാര്യര്‍ റോഡ്, അക്വാട്ടിക്ലൈന്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. അതേസമയം, ഇടുക്കി പൂച്ചപ്രയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കര്‍ കണക്കിന് കൃഷിയും ഉരുള്‍പൊട്ടലില്‍ നശിച്ചു.

ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലില്‍ മണ്ണിടിച്ചിലുണ്ടായി. കക്കയം 28ാം മൈല്‍ പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നാണ് മണ്ണിടിച്ചില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കോഴിഫാം തകരുകയും അമ്പതോളം കവുങ്ങുകളും നശിച്ചു. വീടുകള്‍ക്ക് നാശമുണ്ടായിട്ടില്ല. ഒരു ഷെഡ് മാത്രമേ ഈ പ്രദേശത്ത് ഉള്ളൂ. നിലവില്‍ അടിവാരത്താണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്.





Next Story

RELATED STORIES

Share it