ഒരു കുടുംബത്തിലെ നാലുപേര് മരിച്ച നിലയില്; വീടിനകത്ത് വിഷവായുവിന്റെ സാന്നിധ്യം
BY NSH20 Feb 2022 8:31 AM GMT

X
NSH20 Feb 2022 8:31 AM GMT
തൃശൂര്: കൊടുങ്ങല്ലൂര് ഉഴവത്ത് കടവില് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില് കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. സോഫ്റ്റ്വെയര് എന്ജിനീയര് ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്.
വീടിനകത്ത് കാര്ബണ് മോണോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ ജനലുകള് ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നതായുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്വാസികള് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില് കണ്ടെത്തിയത്.
Next Story
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTമദ്റസകളല്ല ആര്എസ്എസ് ശാഖകളാണ് നിര്ത്തലാക്കേണ്ടത്: സുനിതാ നിസാര്
30 Jun 2022 3:27 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTപോളണ്ടില് നിന്നും കൊറിയര് വഴി അതിമാരകമായ രാസലഹരി കടത്തിയ ആള്...
30 Jun 2022 2:50 PM GMTകേരളത്തില് ബലി പെരുന്നാള് ജൂലൈ 10ന്
30 Jun 2022 2:22 PM GMTവിസ്മയ കേസ്: വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി പ്രതി...
30 Jun 2022 2:16 PM GMT