കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരേ പ്രതിഷേധവുമായി സിപിഐ

മാള: കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരേ പ്രതിഷേധവുമായി സിപിഐ. വിദ്യാഭ്യാസ വായ്പ ലഭ്യമാവേണ്ട വിദ്യര്‍ത്ഥിയുടെ അംഗത്വ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് സിപിഐ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അപേക്ഷകനു ബാങ്കില്‍ അംഗത്വം നല്‍കുന്നതിനുള്ള അപേക്ഷയില്‍ ബാങ്ക് ഭരണസമിതിയംഗം കെ വി വസന്ത്കുമാര്‍ ഒപ്പുവച്ച് നല്‍കി ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും അംഗത്വം നല്‍കാന്‍ പ്രസിഡന്റ് കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുകയും അംഗത്വം നല്‍കാന്‍ തിരുമാനിക്കുകയും ചെയ്‌തെങ്കിലും ഇത് അംഗീകരിക്കാന്‍ ബാങ്ക് പ്രസിഡന്റ് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് സിപിഐ അംഗങ്ങള്‍ കെ വി വസന്ത്കുമാറിന്റെ നേതൃത്വത്തില്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്നും തെറ്റായ നിലപാടുകള്‍ തിരുത്തണമെന്നും സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ വി അപ്പക്കുട്ടന്‍ ആവശ്യപ്പെട്ടു.
CPI protests against Kuzhur Service Co-operative Bank president
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT