വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലിലെ തടവുകാരന്‍ കൊവിഡ് ചികില്‍സയിലിരിക്കെ മരിച്ചു. സന്തോഷ് (44) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേയാണ് വിയ്യൂരില്‍ തടവുകാരന്‍ മരിച്ചിരിക്കുന്നത്. വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പിന്നീട് ജയിലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജനുവരി 14നാണ് സന്തോഷ് ജയിലിലെത്തിയത്. ജില്ലയിലെ സിഎഫ്എല്‍ടിസി ജയിലായി പ്രവര്‍ത്തിക്കുന്ന വിയ്യൂര്‍ ജില്ലാ ജയിലില്‍ നിലവില്‍ ഏഴ് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ക്വാറന്റൈനിലാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 262 തടവുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
RELATED STORIES
ഭൂഗര്‍ഭ വൈദ്യുതി കേബിളില്‍ നിന്ന് ഷോക്കേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു
6 July 2022 6:52 PM GMTആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTരണ്ടായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം: കുന്നംകുളത്ത് രണ്ട്...
6 July 2022 6:31 PM GMTബഹ്റൈനില്‍ ഇനി കാല്പന്തിന് ആവേശ നാളുകള്‍; ഇന്ത്യന്‍ സോഷ്യല്‍ ഫോറം...
6 July 2022 5:54 PM GMTസജി ചെറിയാന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു
6 July 2022 5:43 PM GMTചാവശ്ശേരി കാശിമുക്കിലെ വീടിനുള്ളില്‍ സ്ഫോടനം: മരണം രണ്ടായി
6 July 2022 5:25 PM GMT