ബിടെക് ഫലം: കൊടകര സഹൃദയയ്ക്കു മികച്ച നേട്ടം
BY BSR22 Sep 2020 1:17 PM GMT

X
BSR22 Sep 2020 1:17 PM GMT
മാള: എപിജെ അബ്ദുല്‍ ള്‍കലാം സാങ്കേതിക സര്‍വകലാശാല പ്രഖ്യാപിച്ച ബിടെക് എട്ടാം സെമസ്റ്റര്‍ ഫലത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിന് മികച്ച നേട്ടം. 98.39 ശതമാനം വിജയമാണ് സഹൃദയയിലെ വിദ്യാര്‍ഥികള്‍ നേടിയത്. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍, ബയോമെഡിക്കല്‍, ബയോടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങി എല്ലാ ബ്രാഞ്ചുകളിലും 95ന് മുകളിലാണ് വിജയശതമാനം. ഇതില്‍ ബയോമെഡിക്കല്‍, ബയോടെക്‌നോളജി വിഭാഗങ്ങളില്‍ 100 ശതമാനം വിജയമുണ്ട്.
മികച്ച വിജയം നേടിയതിന് കോളജിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇരിങ്ങാലക്കുട രൂപത എജ്യൂക്കേഷണല്‍ ട്രസ്റ്റ് അഭിനന്ദിച്ചു. ചെയര്‍മാന്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍, മാനേജര്‍ മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍, സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ് സംസാരിച്ചു.
BTech result: Best achievement for Kodakara Sahradaya
Next Story
RELATED STORIES
ചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMT