Thrissur

പോലിസ് ഫിസിക്കല്‍ ടെസ്റ്റ് ഓട്ടപരിശീലനത്തിനിടെ 22കാരി കുഴഞ്ഞുവീണ് മരിച്ചു

പോലിസ് ഫിസിക്കല്‍ ടെസ്റ്റ് ഓട്ടപരിശീലനത്തിനിടെ 22കാരി കുഴഞ്ഞുവീണ് മരിച്ചു
X

തൃശൂര്‍:സിവില്‍ പോലിസ് ഓഫീസര്‍ തസ്തികയില്‍ പിഎസ്സി പരീക്ഷ കഴിഞ്ഞ് ഫിസിക്കല്‍ ടെസ്റ്റിനായി ഓട്ട പരിശീലനം നടത്തുന്നതിനിടെ 22കാരി കുഴഞ്ഞുവീണു മരിച്ചു. തളിക്കുളം മുറ്റിച്ചൂര്‍ റോഡ് കുരുട്ടിപ്പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 7.15നാണ് സംഭവം. തളിക്കുളം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടികാരികളോടൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഉടന്‍ വലപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തളിക്കുളത്തെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേഷാണ് ഓട്ടോയില്‍ ആദിത്യയെ ഗ്രൗണ്ടില്‍ വിട്ടത്.

ആദിത്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. യുവതിക്ക് ഹൃദയ വാല്‍വിനുണ്ടായിരുന്ന തകരാറാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിഭാഗം മേധാവി പോലിസിന് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിക എസ്എന്‍ കോളജിലെ ബിഎസ്സി (മാത്സ്) ബിരുദധാരിയാണ് ആദിത്യ.




Next Story

RELATED STORIES

Share it