Thrissur

14 കാരിയെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പൊറത്തിശ്ശേരി വെള്ളാനിപ്പറമ്പില്‍ ശരത്തിനെയാണ് (20) എസ്‌ഐ എ വി ലാലു അറസ്റ്റുചെയ്തത്.

14 കാരിയെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
X

മാള: പതിനാലുകാരിയെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. പൊറത്തിശ്ശേരി വെള്ളാനിപ്പറമ്പില്‍ ശരത്തിനെയാണ് (20) എസ്‌ഐ എ വി ലാലു അറസ്റ്റുചെയ്തത്. സ്‌കൂളില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it