പ്രകൃതിവിരുദ്ധ പീഡനം: കായികാധ്യാപകന്‍ പിടിയില്‍

കുട്ടികള്‍ മറ്റ് അധ്യാപകരെ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രകൃതിവിരുദ്ധ പീഡനം: കായികാധ്യാപകന്‍ പിടിയില്‍

തിരുവനന്തപുരം: കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കായികാധ്യാപകന്‍ പിടിയില്‍. മണ്‍വിള സുബ്രഹ്മണ്യ നഗര്‍ പി.ജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പോള്‍ ജോര്‍ജ് (69) ആണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിവന്നിരുന്ന സ്ഥാപനത്തില്‍ താമസിച്ചു നീന്തല്‍ പരിശീലനം നടത്തിവന്നിരുന്ന കുട്ടികളെയാണ് പീഡനത്തിന് വിധേയമാക്കിയത്.

കുട്ടികള്‍ മറ്റ് അധ്യാപകരെ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാര്യവട്ടം എല്‍.എന്‍.സി.പിയിലെ മുന്‍ കോച്ചായിരുന്ന ഇയാള്‍ക്കെതിരെ ഇതിനുമുമ്പും സമാനമായ കേസില്‍ പിടികൂടി വിട്ടയച്ചതായി പോലിസ് പറഞ്ഞു. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ബേബിയുടെ നിര്‍ദ്ദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ ജെ എസ് പ്രവീണിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സന്തോഷ് കുമാര്‍, വിജയകുമാര്‍, സിപിഒമാരായ രതീഷ്, ശരത്, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top