Thiruvananthapuram

പോക്‌സോ കേസ് പ്രതി നവായ്കുളം പഞ്ചായത്ത് മെമ്പര്‍ സഫറുല്ല സ്ഥാനം രാജിവച്ചു

പോക്‌സോ കേസില്‍ പ്രതിയായതോടെ സിപിഎം നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് സഫറുല്ലയെ പുറത്താക്കിയിരുന്നു.

പോക്‌സോ കേസ് പ്രതി നവായ്കുളം പഞ്ചായത്ത് മെമ്പര്‍ സഫറുല്ല സ്ഥാനം രാജിവച്ചു
X

കല്ലമ്പലം: പ്രായ പൂര്‍ത്തിയാകാത്ത പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സിപിഎം മുന്‍ മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയും നാവായിക്കുളം പഞ്ചായത്ത് മരുതിക്കുന്ന് (നാല്) വാര്‍ഡ് മെമ്പറുമായ സഫറുല്ല മെമ്പര്‍ സ്ഥാനം രാജിവെച്ചു. കേസില്‍ പ്രതിയായതോടെ സിപിഎം നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് സഫറുല്ലയെ പുറത്താക്കിയിരുന്നു.

90ദിവസത്തെ റിമാന്‍ഡിന് ശേഷം പുറത്തിറങ്ങിയ പ്രതി ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ നാവായിക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് മുന്‍പാകെ രാജി സമര്‍പ്പിച്ചു. സഫറിന്റെ രാജിക്കായി കോണ്‍ഗ്രസ്, എസ്ഡിപിഐ,ബിജെപി, അടക്കമുള്ള കക്ഷികള്‍ ശക്തമായ സമരപരിപാടികള്‍ നടത്തിയിരുന്നു.

ഈ വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

Next Story

RELATED STORIES

Share it