Thiruvananthapuram

തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരേ പെട്രോള്‍ ബോംബേറ്

തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരേ പെട്രോള്‍ ബോംബേറ്
X

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ കളിയാക്കിയതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് യുവാവ് ബോംബെറിഞ്ഞതെന്ന് പോലിസ് പറഞ്ഞു.

കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെയാണ് ബൈക്കിലെത്തി യുവാവ് പെട്രോള്‍ ബോംബെറിഞ്ഞത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. നെയ്യാര്‍ ഡാമില്‍ നിന്നും പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it