Thiruvananthapuram

ലോക്ഡൗണ്‍ ലംഘനം; 885 പേര്‍ അറസ്റ്റില്‍; 1443 വാഹനങ്ങള്‍ പിടിച്ചെടുത്തതായും റൂറല്‍ ജില്ലാ പോലിസ്

ലോക്ഡൗണ്‍ ലംഘനം; 885 പേര്‍ അറസ്റ്റില്‍; 1443 വാഹനങ്ങള്‍ പിടിച്ചെടുത്തതായും റൂറല്‍ ജില്ലാ പോലിസ്
X

തിരുവനന്തപുരം: റൂറല്‍ ജില്ലാ പോലിസ് മേധാവി പികെ മധുവിന്റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ പോലിസ് പരിശോധന ശക്തമാക്കി. ഇന്നലെ മുതല്‍ ലോക് ഡൗണ്‍ കൂടുതല്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെ ജില്ലയില്‍ ഈ സമയം വരെ 1823 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 885 പേരെ അറസ്റ്റ് ചെയ്തു. 1443 വാഹനങ്ങള്‍ പിടിച്ചെടുത്തു. 7806 പേര്‍ക്കെതിരേ പിഴയും ചുമത്തിയിട്ടുണ്ട്. ക്വാറന്റെന്‍ ലംഘിച്ചതിലേയ്ക്ക് 34 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതില്‍ ഇന്നലെ മാത്രം 1378 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 718 പേര്‍ അറസ്റ്റിലായി. 1108 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 5271 പേര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. സംസ്ഥാനത്തെ തന്നെ വലിയ സംഖ്യയാണിത്. ഇത്തരം നടപടികളിലൂടെ തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയാനും ടിപിആര്‍ നിരക്ക് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it