Thiruvananthapuram

സ്റ്റാര്‍ സ്ഥാനാര്‍ഥി നിന്നിട്ടും എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫിന് തോല്‍വി

സ്റ്റാര്‍ സ്ഥാനാര്‍ഥി നിന്നിട്ടും എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫിന്  തോല്‍വി
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫിന് ഞെട്ടിക്കുന്ന തോല്‍വി. എല്‍ഡിഎഫിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥിയും മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐപി ബിനുവാണ് തോറ്റത്. യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വന്‍ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ വാര്‍ഡ്. ജനകീയനായ നേതാവായിരുന്നു ബിനു. പ്രചാരണത്തിന് വമ്പന്മാര്‍ എത്തിയെങ്കിലും വോട്ടില്‍ പ്രതിഫലിച്ചില്ല. കഴിഞ്ഞ തവണയും ഈ വാര്‍ഡില്‍ മേരിയായിരുന്നു വിജയിച്ചത്. ഇത്തവണ എങ്ങനെയും സീറ്റ് പിടിച്ചെടുക്കണമെന്ന എല്‍ഡിഎഫ് മോഹം പൂവണിഞ്ഞില്ല.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റം തുടരുന്നു. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറുന്നു. കൊച്ചിയില്‍ യുഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. തൃശൂര്‍, കോല്ലം, കോര്‍പ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരില്‍ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫിന് 28 സീറ്റിലാണ് മുന്നില്‍. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെ അഞ്ച് കോര്‍പ്പറേഷനുകളും എല്‍ഡിഎഫിനായിരുന്നു ജയം. കോഴിക്കോട് എല്‍ഡിഎഫ് ലീഡില്‍ തിരിച്ചെത്തി.





Next Story

RELATED STORIES

Share it