Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ അപകടം; അറ്റന്‍ഡര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ അപകടം; അറ്റന്‍ഡര്‍ക്ക് ഗുരുതര പരിക്ക്
X

തിരുവനന്തപുരം: മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരിക്കേറ്റു. ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. നെറ്റിയില്‍ പരിക്കേറ്റ അറ്റന്‍ഡറെ ട്രോമ ഐസിയുവിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

Next Story

RELATED STORIES

Share it