കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് പന്നി പിന്‍തിരിഞ്ഞത്. തുടര്‍ന്ന് വര്‍ഗീസിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി മുറിവേറ്റ വര്‍ഗീസിന് ആറ് തുന്നലുകള്‍ വേണ്ടിവന്നു. പേവിഷത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടുണ്ട്.

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ റബ്ബര്‍ കര്‍ഷകന് ഗുരുതര പരിക്കേറ്റു. മൈലപ്ര സ്വദേശി എ എം വര്‍ഗീസിനെയാണ് (63 )പകല്‍ പത്ത് മണിയോടെ പന്നി കുത്തി പരിക്കേല്‍പ്പിച്ചത്. പന്നിയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റ വര്‍ഗീസിന്റെ കണങ്കാലിലാണ് ആഴത്തില്‍ മുറിവേറ്റത്.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് പന്നി പിന്‍തിരിഞ്ഞത്. തുടര്‍ന്ന് വര്‍ഗീസിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി മുറിവേറ്റ വര്‍ഗീസിന് ആറ് തുന്നലുകള്‍ വേണ്ടിവന്നു. പേവിഷത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടുണ്ട്.
മൈലപ്ര പ്രദേശത്ത് മുന്‍പും പന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റ സംഭവവും കൃഷി നാശവും ഉണ്ടായിട്ടുണ്ട്. നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള മൈലപ്ര ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുപന്നി ശല്യം ഏറെ രൂക്ഷമാണ്. റബ്ബറിന് വില ഇടിഞ്ഞതോടെ ടാപ്പിംഗ് നിര്‍ത്തി കാട് പിടിച്ച് കിടക്കുന്ന റബര്‍ തോട്ടങ്ങളില്‍ പന്നികള്‍ ക്രമാതീതമായി പെറ്റ് പെരുകിയതിനാല്‍ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ പ്രദേശവാസികള്‍ ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വെള്ളിയാഴ്ച്ച് പകല്‍ പത്ത് മണിയോടെ സ്വന്തം ക്യഷിയിടത്തിലെ റബ്ബര്‍ പാല്‍ സംഭരിക്കുന്നതിനിടയിലാണ് റബര്‍ കര്‍ഷകനായ ചീങ്കത്തടം അമ്മാനൂര്‍ വീട്ടില്‍ എ എം വര്‍ഗ്ഗീസിന് നേരെ പന്നിയുടെ ആക്രമണമുണ്ടായത്.
RELATED STORIES
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്‍എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
6 July 2022 3:59 PM GMTആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMT