കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഇന്ന് ഉച്ചയോടെ അടൂർ ഏനാത്ത് തെങ്ങാംപുഴകടവിലാണ് അപകടം.

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

അടൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. അടൂർ ഏനാത്ത് തെങ്ങാംപുഴകടവിൽ കുളിക്കാനിറങ്ങിയ ദളവാ ജങ്ഷനിൽ കുരുമ്പേലിൽ നാസറിന്റെ മക്കളായ അബ്ദുൾ നസീം(18), അജ്മൽ(16), അവധിക്കാലത്ത് വിരുന്നെത്തിയ ബന്ധു പോരുവഴി സ്വദേശി നിയാസ് (15) എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു.

RELATED STORIES

Share it
Top