Pathanamthitta

പോലിസ് പട്രോളിങിനിടെ നാലംഗ മോഷണസംഘം പിടിയില്‍

ചിറ്റാര്‍ തോമ എന്നറിയപ്പെടുന്ന തോമസ്, ഇടയാറന്മുള സ്വദേശി ഉല്ലാസ്, കല്ലന്‍ ഗോപാലന്‍ എന്ന് അറിയപ്പെടുന്ന ഗോപാലന്‍, അയിരൂര്‍ സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.

പോലിസ് പട്രോളിങിനിടെ നാലംഗ മോഷണസംഘം പിടിയില്‍
X

പത്തനംതിട്ട: കോഴഞ്ചേരിയിൽ പോലിസ് പട്രോളിങിനിടെ നാലംഗ മോഷണസംഘം പിടിയിൽ. നിരവധി മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ചിറ്റാര്‍ തോമ എന്നറിയപ്പെടുന്ന തോമസ്, ഇടയാറന്മുള സ്വദേശി ഉല്ലാസ്, കല്ലന്‍ ഗോപാലന്‍ എന്ന് അറിയപ്പെടുന്ന ഗോപാലന്‍, അയിരൂര്‍ സ്വദേശി ബിനു എന്നിവരാണ് ആറന്മുള പോലിസ് ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തി വരുമ്പോള്‍ പിടിയിലായത്.

കഴിഞ്ഞ 17നാണ് തോമസ് ജയില്‍ മോചിതനായത്. ജയിലില്‍ വച്ച് പരിചയപ്പെട്ട മറ്റു മൂന്നു പേരുമായി ചേര്‍ന്ന് കോഴഞ്ചേരിയിലും പരിസരത്തും ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ പിടിയിലായ തോമസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ചു വിവരം ലഭിച്ചത്. ഇവര്‍ മോഷ്ടിച്ച വസ്തുക്കള്‍ പല സ്ഥലങ്ങളില്‍ നിന്നായി കണ്ടെടുത്തു.

Next Story

RELATED STORIES

Share it