Pathanamthitta

തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു
X

പത്തനംതിട്ട: തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അനിലിനെ പോലിസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം. ഇവരുടെ ഇളയമകനാണ് അനില്‍കുമാര്‍. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് സംഭവം. ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്.




Next Story

RELATED STORIES

Share it