നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
നര്‍കോട്ടിക്‌സ് ഡിവൈഎസ്പി പ്രദീപ് കുമാറിന് ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പത്തനംതിട്ട: കുമ്പഴ നഗരത്തിന്റെ ഹൃദയഭാഗത്ത് ആക്രിക്കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം നര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ ആക്രിക്കടയുടമകളായ ലക്ഷ്മി, ഗണേശ് എന്നിവരെ അറസ്റ്റുചെയ്തു. തമിഴ്‌നാട്ടില്‍നിന്ന് അതിര്‍ത്തി കടത്തി പത്തനംതിട്ട ജില്ലയിലെത്തിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ മൊത്തവ്യാപാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു ഈ കേന്ദ്രമെന്നും മുമ്പും നിരവധി നിരോധിത പുകയില വില്‍പന കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവരെന്നും പോലിസ് പറയുന്നു.
നര്‍കോട്ടിക്‌സ് ഡിവൈഎസ്പി പ്രദീപ് കുമാറിന് ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സമീപകാലങ്ങളില്‍ നടന്ന വന്‍ റെയ്ഡുകളില്‍ ഒന്നാണിതെന്ന് പോലിസ് സംഘം പറയുന്നു. റെയ്ഡില്‍ എസ്‌ഐമാരായ ബോബി വര്‍ഗീസ്, ഹക്കിം, എഎസ്‌ഐ ഷാജി, സിവില്‍ പോലിസ് അംഗങ്ങളായ ബിജു, സുരേഷ് ബാബു, രജിത്ത് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT